അൽ ഹജർ പർവതനിരകളിൽ വെള്ളപ്പൊക്കത്തിനും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ

മസ്‌കത്ത്: ഒമാനിലെ അൽ ഹജർ പർവതനിരകളിൽ വെള്ളപ്പൊക്കത്തിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സിവിൽ ഏവിയേഷൻ അതോറിറ്റി. അൽ ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ പ്രവചനം.

പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഉയർന്ന സാധ്യതയും പ്രവചിക്കപ്പെടുന്നു. അസ്ഥിരമായ കാലാവസ്ഥാ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ള താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വാദികൾ സന്ദർശിക്കുന്നതും വാദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ അറിയിപ്പുകളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.