
മസ്‌കത്ത്: ഒമാനിൽ മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് വാണിജ്യക്കപ്പലിൽ നിന്നും പ്രവാസിയെ എയർ ലിഫ്റ്റ് ചെയ്തു. ഇന്ത്യൻ പൗരനെയാണ് റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ മെഡിക്കൽ ഇവാക്വേഷൻ നടത്തിയത്. ഹെലികോപ്റ്റർ വഴി അദ്ദേഹത്തെ പുറത്തെത്തിച്ച് വൈദ്യസഹായത്തിനായി അൽ വുസ്ത ഗവർണറേറ്റിലെ ദുഖം ആശുപത്രിയിലേക്ക് കൊണ്ടുപോയി.




