ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.8 ദശലക്ഷത്തിലധികം വാഹനങ്ങൾ

മസ്‌കത്ത്: ഒമാനിൽ രജിസ്റ്റർ ചെയ്തത് 1.8 ദശലക്ഷത്തിലധികം വാഹനങ്ങൾ. 2026 ജൂൺ അവസാനത്തോടെ ഒമാൻ സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ആകെ എണ്ണം ഏകദേശം 1,896,956 ആയി, 2025 ജൂൺ അവസാനത്തെ അപേക്ഷിച്ച് 5.5 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്ഐ) പുറത്തിറക്കിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്വകാര്യ വാഹനങ്ങളുടെ എണ്ണം 1,503,239 ഉം വാണിജ്യ വാഹനങ്ങളുടെ എണ്ണം 281,217 ഉം ആണ്.

വാടക വാഹനങ്ങളുടെ എണ്ണം 44,817 ഉം ടാക്‌സികളുടെ എണ്ണം 28,859 ഉം ആയി. 11,764 സർക്കാർ വാഹനങ്ങളും 10,961 താൽക്കാലിക വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

അതേസമയം, 3 ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളുടെ എണ്ണം 1,720,196 ആയി ഉയർന്നതായി ഡാറ്റ സൂചിപ്പിക്കുന്നു. 7 നും 10 ടണ്ണിനും ഇടയിൽ ഭാരമുള്ള വാഹനങ്ങൾ 80,736 ഉം 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള ആകെ 54,912 വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.