
മസ്കത്ത്: വൈദ്യുതി വിതരണ സ്റ്റേഷനുകൾ ലക്ഷ്യമിട്ട് നിരവധി മോഷണങ്ങൾ നടത്തിയ 7 പേർ ഒമാനിൽ അറസ്റ്റിൽ. ക്രിമിനൽ പശ്ചാത്തലമുള്ള ഏഴ് പേരെയാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തത്. പ്രതികളുടെ പ്രവർത്തനങ്ങൾ പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സങ്ങൾക്ക് കാരണമായിരുന്നു.
മോഷ്ടിച്ച സ്വത്തുക്കൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്. പ്രതികൾക്കെതിരായ നിയമ നടപടികൾ പുരോഗമിക്കുകയാണ്.



