ഹൃദയാഘാതം; ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി

മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി നിര്യാതനായി. കൊല്ലം തലവൂർ പണ്ടിതിട്ട കുഴിവിള വീട്ടിൽ ഹരികൃഷ്ണൻ നായരാണ് മരിച്ചത്. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2006 മുതൽ ഒമാനിൽ ഗൾഫാർ കമ്പനിയിൽ പ്ലാന്റ് ഡിവിഷനിൽ ജോലി ചെയ്തുവരികയായിരുന്നു ഹരികൃഷ്ണൻ നായർ.

ബർക്കയിലെ ഖസീനിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഭാര്യ: ഹേമലത ഹരികൃഷ്ണൻ. മക്കൾ അനഘ, അനന്യ. മരുമകൻ: സൗരവ്.

മൃതേദഹം തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുവരും.