കളഞ്ഞു കിട്ടിയ ആഭരണങ്ങൾ തിരികെ ഏൽപ്പിച്ചു; പ്രവാസിയെ ആദരിച്ച് റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: കളഞ്ഞു കിട്ടിയ ആഭരണങ്ങൾ തിരികെ ഏൽപ്പിച്ച പ്രവാസിയെ ആദരിച്ച് റോയൽ ഒമാൻ പോലീസ്. മസ്‌കത്തിലാണ് സംഭവം. പാകിസ്ഥാൻ സ്വദേശിയെയാണ് റോയൽ ഒമാൻ പോലീസ് (ആർഒപി) മസ്‌കത്ത് അസിസ്റ്റന്റ് കമാൻഡർ കേണൽ സുലൈമാൻ ബിൻ സെയ്ദ് അൽ ജാബ്രി ആദരിച്ചത്.

 

 

വിലപിടിപ്പുള്ള വസ്തുക്കൾ തിരികെ ഏൽപ്പിക്കാൻ കാണിച്ച സത്യസന്ധതയ്ക്കും സമയബന്ധിതമായ നടപടിക്കും പോലീസ് നേതൃത്വം പ്രവാസിയെ അഭിനന്ദിച്ചു. ഈ പ്രവൃത്തി സമൂഹ സഹകരണത്തിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുകയും പൊതുജനങ്ങളും പോലീസ് സേനയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.