ഫ്രഞ്ച് എംബസി ആവശ്യപ്പെട്ടു ; ലോക് ഡൗണിൽ 112 ഫ്രഞ്ച്…

ലോക് ഡൗണിൽ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക വിമാനം നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ആണ് രാവിലെ 8 മണിക് ഇവർ പാരീസിലേക്ക് പോയത്.ആയുർവേദ ചികിത്സയ്ക്കും…

ചൈനയിൽ പ​ട്ടി, പൂ​ച്ച ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ഇറച്ചി വില്പനക്ക് വിലക്ക്

ഷാം​ഗ്‌​സെ​ന്‍: ഷാം​ഗ്‌​സെ​നി​ല്‍ പ​ട്ടി, പൂ​ച്ച എ​ന്നീ മൃ​ഗ​ങ്ങ​ളെ ഭ​ക്ഷ​ണാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കുന്നതിനെതിരെ ചൈ​ന​ വിലക്കേർപ്പെടുത്തി .മേയ് ഒ​ന്ന് മു​ത​ലാണ് ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രുന്നത് . തുടർന്ന് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ​തീ​രു​മാ​ന​ത്തെ ഹ്യൂ​മെ​ന്‍ സൊ​സൈ​റ്റി ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ അ​ഭി​ന​ന്ദി​ച്ചു. വു​ഹാ​നി​ല്‍ കൊ​റോ​ണ പട​ര്‍​ന്ന​ത് വ​ന്യ​ജീ​വി​ക​ളു​ടെ മാം​സം ക​ഴി​ച്ച​വ​രി​ലൂ​ടെ​യാ​ണെ​ന്ന റി​പ്പോ​ര്‍ട്ടിനെ തുടർന്ന് ഫെ​ബ്രു​വ​രി​യി​ല്‍ ചൈ​നീ​സ്…

ശ​നി​യാ​ഴ്ച ദേ​ശീ​യ ദുഃഖാചരണം – ചൈ​ന

ബെ​യ്ജിം​ഗ്: ശ​നി​യാ​ഴ്ച ദേ​ശീ​യ ദുഃഖം ആ​ച​രി​ക്കുമെന്ന് ചൈ​ന .കോ​വി​ഡ് ദു​ര​ന്ത​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രെ അ​നു​സ്മ​രി​ക്കു​ന്ന​തിനു വേണ്ടിയാണ് ചൈ​നീ​സ് സ്റ്റേ​റ്റ് കൗ​ണ്‍​സിൽ ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്. കോവിഡ് 19 മഹാമാരി പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന​യി​ല്‍ 81,620 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 3,323 പേ​ര്‍ മ​രി​ച്ചു. ഇ​ന്ന് 31 പു​തി​യ കേ​സു​ക​ള്‍…

ഇറാൻ പാർലമെൻറ് സ്പീക്കർ അലി ലാരിജാനിക്ക് കോവിഡ്‌ സ്ഥിരീകരിച്ചു

തെഹ്‌റാൻ: ഇറാൻ ജനപ്രതിനിധി സഭയായ ഇസ്ലാമിക് കൺസൾട്ടേറ്റീവ് അസംബ്ലിയുടെ സ്പീക്കർ അലി ലാരിജാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറാൻ പാർലമെൻറ് വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇറാനിൽ 50,468 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 3,160 പേർ മരിച്ചു. 16,711 പേർ സുഖം പ്രാപിച്ചതായും ആരോഗ്യവകുപ്പ് പുറത്തുവിട്ട…

ലോക്ഡൗണ്‍ ലംഘനം നടത്തുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ്

മനില:ഫിലിപ്പൈന്‍സില്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരെ വെടിവെച്ച് കൊല്ലുമെന്ന് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ടിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് ഇക്കാര്യം ജനങ്ങളെ അറിയിച്ചത് .രാജ്യത്തെ പോലീസിനും സൈന്യത്തിനും ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ടെന്ന് ഫിലിപ്പൈന്‍ പ്രസിഡന്റ് അറിയിച്ചു . ' ആരാണോ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്, ആരായാലും…

കോവിഡ്‌: അമേരിക്കയിൽ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധയെത്തുടർന്ന് അമേരിക്കയിൽ ആറാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ലോകത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും പ്രായം കുറഞ്ഞ മരണം ആണിത്. നേരത്തെ ഇല്ലിനോയിസിലും വൈറസ് ബാധയെ തുടർന്ന് ഒരു കുട്ടി മരിച്ചിരുന്നു.

ലോകത്താകെ കൊറോണ ബാധിച്ച് മരിച്ചവർ 42,107

ലോകത്താകെ കോവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107 ആയി ഉയർന്നു. ഇതുവരെ 8.57 ലക്ഷം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്‌ ബാധിച്ചവരിൽ 19 ശതമാനം ആണ് മരണനിരക്ക്. ചൈനയെ മറികടന്ന് രണ്ടുലക്ഷത്തോളം പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ച അമേരിക്കയിൽ മരണം 3,867 ആയി.24 മണിക്കൂറിനുള്ളിൽ 726 പേരാണ് മരിച്ചത്.…

CNN ചാനൽ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ്‌ ബാധ സ്ഥിരീകരിച്ചു

സി എൻ എൻ ചാനൽ അവതാരകൻ ക്രിസ് കോമോയ്ക്ക് കോവിഡ്‌ ബാധ സ്ഥിരീകരിച്ചു. അദ്ദേഹം ക്വറന്റൈനിലാണ്. പ്രൈം ടൈം ഷോ സ്വന്തം ബേസ്മെന്റിൽ ഇരുന്ന് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്തിടെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയത്തിലൂടെയാണ് കോമോയ്ക്കും കോവിഡ്‌ പകർന്നത്. ഭാര്യയ്ക്കും കുട്ടികൾക്കും രോഗം പകർന്നിട്ടില്ലെന്ന് കരുതുന്നതായും അദ്ദേഹം…