മസ്ക്കത്ത് ഇന്ത്യന്‍ എംബസി യോഗ പ്രദര്‍ശനം 21ന്

മസ്‌കത്ത്: യോഗ പ്രദര്‍ശനവും പരിശീലനവുമായി മസ്‌കത്ത് ഇന്ത്യന്‍ എംബസി. അഞ്ചാമത് രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് ഈ മാസം 21ന് ഒമാന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ യോഗ പ്രചാരണ പരിപാടി നടക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 7.30 മുതല്‍ പരിപാടികള്‍…

ഒമാനിൽ കുടുങ്ങിയ മലയാളി യുവതിയെ സഹായിക്കാൻ നോർക്കയും ലോക കേരള…

ആറ്റിങ്ങൽ സ്വദേശിനി ആശ സതീഷ് ഒരു വർഷമായി ഒമാനിൽ കുടുങ്ങി കിടക്കുന്നു എന്ന വിവരം ആറ്റിങ്ങൽ വാർത്താ ഡോട്ട് കോം എന്ന പ്രാദേശിക ന്യൂസ് പോർട്ടൽ പുറംലോകത്തെ അറിയിച്ചതോടെ ആശയെ സഹായിക്കാൻ നോർക്കയുടെ നിർദേശപ്രകാരം ലോക കേരള സഭയും ഇടപെടൽ നടത്തുന്നു. ആശ സതീഷ് എവിടെ ആണെന്ന് കണ്ടെത്താൻ…

ഒമാനിൽ നിന്നും യാത്രക്കാരുമായി പുറപ്പെട്ട ബസ് ദുബായിൽ അപകടത്തിൽ പെട്ടു;…

ദുബായ് : ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റാഷിദിയ്യ എക്സിറ്റിൽ വൈകിട്ട് 5.40 ന് നടന്ന വാഹനാപകടത്തിൽ 15 പേർ മരണപ്പെട്ടു 5 പേർക്ക് ഗുരുതര പരിക്കുകളോടെ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങി വരുന്ന വഴിക്കാണ് അപകടമുണ്ടായത് . 31…

കൊടും വേനലിൽ പുറത്തു ജോലി ചെയ്യരുതെന്ന് ഒമാൻ തൊഴിലാളികളോട് 

ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ വർധിച്ച ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൺസ്‌ട്രക്‌ക്ഷൻ മേഖലയിലെ തൊഴിലാളികളും മറ്റുള്ളവരും നട്ടുച്ച നേരം പുറത്തുനിന്നുള്ള ജോലികളിൽ മുഴുകരുതെന്നു ബന്ധപ്പെട്ട മന്ത്രാലയം കമ്പനികളോടും തൊഴിലാളികളോടും അഭ്യർത്ഥിച്ചു . നിയമ ലംഘനം നടത്തിയാൽ പിഴ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു .…

നീണ്ട ഈദ് അവധി, ഒമാനിലേക്ക് സന്ദർശക പ്രവാഹം

യുഎ ഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ഈദ് അവധി ചിലവിടാൻ ആളുകൾ പോകുന്ന ഒമാനിൽ ഇത്തവണയും വലിയ തോതിൽ സന്ദർശക പ്രവാഹം അനുഭവപ്പെടുന്നതായി റിപോർട്ടുകൾ പറയുന്നു. ഇത്തവണ യുഎ യിൽ ഒരു സമ്പൂർണ വാരം അവധി ആയിരിക്കെ സാധാരണ വിദേശി കുടുംബങ്ങൾ ഒന്നിച്ചു കാറുകളിൽ ഹത്ത, അലൈൻ അതിർത്തികളിലൂടെ…

ഒമാൻ സ്വദേശികൾക്ക് ഇനി പാകിസ്ഥാനിൽ വിസ ഓൺ-അറൈവൽ സംവിധാനം 

കൂടുതൽ ഒമാൻ സ്വദേശികൾ പാകിസ്ഥാൻ സന്ദർശിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഇമ്രാൻ ഖാൻ സർക്കാർ വിസ ഓൺ അറൈവൽ സംവിധാനം ഏർപ്പെടുത്തി. മൾട്ടിപ്പിൾ വിസയും ഇതോടൊപ്പം നൽകുന്നുണ്ട്. മൊത്തം 50 രാജ്യക്കാർക്കാണ് വിസ ഓൺ അറൈവൽ   സംവിധാനം പാകിസ്‌ഥാൻ ഏർപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഒമാനെ പാകിസ്ഥാന്റെ ഏറ്റവും അടുത്ത 7 സൗഹൃദ രാജ്യങ്ങളിൽ…

ഒമാനിൽ  സെയിൽസ് മാർക്കറ്റിംഗ് വിസയുടെ നിരോധനം തുടരും 

വിദേശികൾക്ക്  പുതുതായി മാർക്കറ്റിംഗ് & സെയ്ൽസ് കാറ്റഗറി വിസകൾ ഇപ്പോൾ നൽകേണ്ടതില്ലെന്ന ഒമാൻ ഗവൺമെൻറ് തീരുമാനം തൽക്കാലം മാറ്റമില്ലാതെ തുടരും. കുറഞ്ഞത് 6 മാസത്തേക്ക് കൂടി ഈ വിസ നിരോധനം തുടരുമെന്നാണ് അറിയുന്നത്. എന്നാൽ നിലവിൽ ഉള്ള വിസകൾ പുതുക്കിക്കൊടുക്കുന്നതിൽ നിരോധനം ഉണ്ടാകില്ല എന്നത് ശ്രദ്ധേയമാണ്.

ഒമാനിൽ ഇന്ന് മഴയ്‌ക്ക് സാധ്യത

ഒമാനിൽ ഈദ് അൽ ഫിത്ർ ദിനമായ ഇന്ന് ( ജൂൺ 5 ) പലയിടങ്ങളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ദൂര യാത്രകൾക്ക് വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ശ്രദ്ധിക്കണം. പലയിടങ്ങളിലും ചാറ്റൽ മഴ കിട്ടും.