എണ്ണക്കപ്പൽ അപകടം: കാണാതായവർക്കായി തിരച്ചിൽ ഊർജിതം
ഒമാനിലെ അൽവുസ്ത ഗവർണറേറ്റിലെ ദുകം തീരത്തോട് ചേർന്നുണ്ടായ എണ്ണക്കപ്പൽ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമ നിരീക്ഷണത്തിന് പി-81 വിമാനവുമാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്.
കാണാതായ ഏഴു പേർക്ക് വേണ്ടിയുള്ള...
വാദികബീർ | ആർ ഒ പി യുടെ സമയോചിത ഇടപെടൽ ; നന്ദി അറിയിച്ച്...
തിങ്കളാഴ്ച രാത്രി മുതൽ തലസ്ഥാന നഗരിക്കടുത്ത് വാദി കബീറിൽ നടന്ന വെടിപ്പും അനുബന്ധ സംഭവങ്ങളും പ്രവാസികളിൽ ആശങ്ക പരത്തി. പ്രവാസി മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടന്നത്. മസ്ജിദിന് സമീപം...
ദോഫാറിൽ മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ROP
ദോഫാർ ഗവർണറേറ്റിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ സ്വദേശത്തുനിന്നും വിദേശത്തുനിന്നും വാഹനമോടിച്ചെത്തുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ദോഫാർ ഗവർണറേറ്റിൽ തുടർച്ചയായി ചാറ്റൽമഴ അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് പർവതനിരകളിലടക്കം മൂടൽമഞ്ഞിന് ഇടയാക്കുന്നത്. മഴയും മൂടൽ മഞ്ഞും...
ഒമാനിൽ പള്ളിക്ക് സമീപം വെ ടിവെപ്പ് ; നാല് പേർ കൊ ല്ലപ്പെട്ടു
ഒമാനിലുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. മസ്കത്ത് ഗവർണറേറ്റിലെ വാദി കബീറിർ ഒരു പള്ളിയുടെ പരിസരത്താണ് വെടിവെപ്പുണ്ടായതെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നാല് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച പൊലീസ്,...
ഉച്ചവിശ്രമനിയമം: ഫീൽഡ് സന്ദർശനം ഊർജ്ജിതമാക്കി തൊഴിൽ മന്ത്രാലയം
മസ്‌ക്കറ്റിൽ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട് 49 കേസ്സുകൾ റിപ്പോർട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. തിളച്ചുരുകുന്ന വെയിലിൽ തൊഴിലാളികൾക്ക് ആശ്വാസമേകാനുള്ള നിയമം പ്രാബല്യത്തിൽ വന്ന് ഒരുമാസത്തിനിടെയാണ് ഇത്തരം നിയമലംഘനങ്ങൾ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായത്....
ആഡംബരപൂർണ ഭാവന പദ്ധതി : തൃശൂരിലെ കല്യാൺ മെരിഡിയന്റെ പണി പൂർത്തിയായി
തൃശൂർ: കല്യാൺ ഡവലപ്പേഴ്‌സിൻ്റെ കേരളത്തിലെ പന്ത്രണ്ടാമത് പദ്ധതിയായ തൃശൂരിലെ കല്യാൺ മെരിഡിയൻ കൃത്യസമയത്ത് പണിപൂർത്തിയാക്കി താക്കോൽ കൈമാറി. തൃശൂർ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച താക്കോൽ കൈമാറ്റ ചടങ്ങ് റവന്യൂ, ഭവന നിർമ്മാണ വകുപ്പ്...
മസ്ക്കറ്റിലെ ആദ്യകാല പ്രവാസികൾ നാട്ടിൽ നിര്യാതരായി
മത്ര സൂഖിൽ ദീർഘകാലം ചെരിപ്പ് വ്യാപാരിയും സ്വദേശി ഉടമസ്ഥതയിലുണ്ടായിരുന്ന ഇസ്‌ലാമിക് ബുക്ക് ഷോപ്പിലെ ജീവനക്കാരനുമായിരുന്ന തളിപ്പറമ്പ് അരിയിൽ സ്വദേശി മഹമൂദ് (മൗലാർ ഹാജിക്ക) അപ്പക്കൻ നാട്ടിൽ നിര്യാതനായി.
മത്ര ഗോൾഡ് സൂഖിൽ കഫ്‌റ്റേരിയ നടത്തിയിരുന്ന...
വ്യോമ ഗതാഗതം ശക്ത്തിപ്പെടുത്തി ട്യുണീഷ്യയും ഒമാനും കരാറിലേർപ്പെട്ടു
വ്യോമസേവന സഹകരണം ശക്തിപ്പെടുത്തി ഒമാനും ട്യുണീഷ്യയും. ഇതുമായി ബന്ധപ്പെട്ട് 1985 മുതലുള്ള ഉടമ്പടി പുതുക്കുകയും ചെയ്തു. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ചു സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് കരാറിൽ ഒപ്പു വച്ചത്.
കരാർ പ്രകാരം ഒമാനിലേക്കും ട്യുണീഷ്യയിലേക്കും പരിധിയില്ലാത്ത...
തിരുവനന്തപുരം സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി
തിരുവനന്തപുരം സ്വദേശി ഒമാനിലെ മസ്കറ്റിൽ നിര്യാതനായി. കാട്ടായിക്കോണം സ്വദേശി ദീപു രവീന്ദ്രൻ (43) ആണ് മരിച്ചത്. ദി മൂവേഴ്സ് കമ്പനി ജീവനക്കാരനാണ്. ഭാര്യ: രജി മോള്‍.
ഖരീഫ് സീസണിൽ സലാലയിൽ നിന്ന് താബയിലേക്ക് ബസ് സർവീസുമായി മുവാസലാത്
സലാല-താഖ-സലാല സർവീസിന് ജൂലൈ ഒന്നുമുതൽ തുടക്കമാകുമെന്ന് മുവാസലാത്ത് അറിയിച്ചു. വൺവേക്ക് രണ്ടു റിയാലാണ് ടിക്കറ്റ് നിരക്ക്. മുവാസലാത്തിന്റെ വെബ്‌സൈറ്റ് വഴി ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഖരീഫ് സീസണിൽ സലാലയിലെത്തുന്ന സഞ്ചാരികൾക്ക് ഏറെ ഗുണകരമാകുന്നതാണ് സർവീസ്....









