അമീറാത്ത് പബ്ലിക്ക് പാർക്കിൽ വിസ്മയ കാഴ്ചകളുമായി അൽ നസീം സർക്കസ്
അമീറാത്ത് പബ്ലിക്ക് പാർക്കിൽ അൽ നസീം സർക്കസിന് തുടക്കമായി. 16 ദിവസങ്ങളിലായി ഇവിടെ പ്രദർശനം നടക്കും. ഇതിന് ശേഷം 40 ദിവസം സലാലയിലായിരിക്കും സർക്കസ്. എട്ട് റിയാലാണ് പ്രവേശന ഫീസ്. വൈകുന്നേരം നാല്...
കൊടും ചൂടിനാശ്വാസവുമായി ഒമാനിൽ പലയിടങ്ങളിലും വേനൽ മഴ
കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് ഒമാന്റെ പല പ്രദേശങ്ങളിലും മഴ കോരിചൊരിഞ്ഞത്. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്തിട്ടില്ല. ആദം, റുസ്താബ്, ദിമാ, നിസ്വാ, ബറക്കത്തുൽ മൗസ്, ഇബ്രി,
ദിമാ വത്തയ്യാൻ, സീബ്, ബൗഷർ, ബിദ്...
ഒമാനിൽ മഴയ്ക്ക് സാധ്യത
വരുന്ന വാരാന്ത്യത്തിൽ അൽഹജർ പർവ്വതങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ചമുതൽ ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്.
കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ, പൊടിപടലങ്ങളും അസ്ഥിരമായ വസ്‌തുക്കളും പറക്കുന്നതിനും സാഹചര്യമുണ്ട്...
42 കോടി രൂപയ്ക്ക് കാൻഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി
കൊച്ചി: കല്യാണ്‍ ജൂവലേഴ്സിന്‍റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ കാന്‍ഡിയറിന്‍റെ 15 ശതമാനം ഓഹരികള്‍ കൂടി കല്യാണ്‍ ജൂവലേഴ്സ് സ്വന്തമാക്കി. കാൻഡിയറിന്‍റെ സ്ഥാപകന്‍ രൂപേഷ് ജെയിനിന്‍റെ പക്കല്‍ അവശേഷിച്ച ഓഹരികളാണ് നാല്‍പ്പത്തി രണ്ട് കോടി...
ഒമാനിൽ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം
ഒമാനിൽ മാസപിറവി നിർണയത്തിനുള്ള സുപ്രധാന സമിതി ഇന്ന് (വ്യാഴം) യോഗം ചേരും. മാസപ്പിറ കാണുന്നവർ വിവിധ ഗവർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫിസുകളിൽ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24694400, 24644037, 24644070, 24695551,...
ട്വൻറി20 ലോകകപ്പ്: രണ്ടാം മത്സരത്തിനായി ഒമാൻ നാളെ ഇറങ്ങും
ട്വൻറി20 ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ഒമാൻ നാളെ വ്യാഴാഴ്ച ഇറങ്ങും. വെസ്റ്റിൻഡീസിലെ കെൻസിങ്ടൺ ഓവൽ ബാർബഡോസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയാണ് എതിരാളികൾ. ഒമാൻ സമയം പുലർച്ച 4.30 നാണ്...
ഖരീഫ് സീസൺ: സഞ്ചാരികളെ സ്വീകരിച്ച് സലാല
ഖരീഫ് സീസൺ അടുത്തതോടെ സലാലയിൽ കാലാവസ്ഥ മികച്ചതായി. നിലവിൽ 32-34 ഡിഗ്രി സെൽഷ്യസിനുമിടയിലാണ് അന്തരീക്ഷ താപനില. സലാലയിൽ ഉയർന്ന ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നത്. 72 ശതമാനത്തിനും 90 ശതമാനത്തിനുമിടയിലാണ് അന്തരീക്ഷ ഈർപ്പം.
ചില ഭാഗങ്ങളിൽ അന്തരീക്ഷ...
പ്രതീക്ഷ കൈവിടാതെ ഇന്ത്യ; സഖ്യകക്ഷികളെ ഒപ്പം കൂട്ടാൻ ബിജെപി
കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി നിർണായക എൻഡിഎ യോഗം ഇന്ന് നടക്കും. തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാർട്ടികൾ മുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ധാർമിക ഉത്തരവാദിത്തം...
ഒമാനിൽ വിസിറ്റ് വിസയിൽ എത്തിയ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു
പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തെ ഒമാനിൽ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞദിവസമാണ് വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം.
പിതാവ്...
ഒമാനിൽ ഗാല ഈദ്ഗാഹ് കമ്മിറ്റി രൂപവൽക്കരിച്ചു
വിപുലമായ സൗകര്യങ്ങളോടെ ഗാലാ ഈദ് ഗാഹ് സുബൈർ ഓട്ടോ മോട്ടീവിന് എതിർവശത്തുള്ള അൽ റുസൈഖി ഗ്രൗണ്ടിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഈദ് ഗാഹിൽ ഇത്തവണയും സ്ത്രീകൾക്ക് പ്രത്യേക...










