മെഡിക്കൽ പരിശോധന: കമ്പ്യൂട്ടറൈസ്ഡ് സർട്ടിഫിക്കേഷൻ സേവനം സജീവമാക്കി ഒമാൻ
മസ്‌കത്ത്: ഗൾഫ് ഹെൽത്ത് കൗൺസിലിന്റെ അംഗീകാരമുള്ള കേന്ദ്രങ്ങളിൽ നിന്നുള്ള മെഡിക്കൽ പരിശോധനകൾക്കായി ഒമാൻ ആരോഗ്യ മന്ത്രാലയം ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സേവനം ആരംഭിക്കുന്നു.
ഇലക്ട്രോണിക് സർട്ടിഫിക്കേഷൻ സേവനം ജനുവരി 7 മുതൽ ആരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി....
മിഡിൽ ഈസ്റ്റ് ബഹിരാകാശ സമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി ഒമാൻ
മസ്‌കറ്റ്: മിഡിൽ ഈസ്റ്റ് ബഹിരാകാശ സമ്മേളനം ഒമാൻ സംഘടിപ്പിക്കുന്നു. രാജ്യത്തെ ബഹിരാകാശ പ്രവർത്തനങ്ങളുടെ പ്രാദേശിക കേന്ദ്രമാക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പിന്തുണയ്ക്കുന്നതിന്റെയും ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
യൂറോകൺസൾട്ടുമായി സഹകരിച്ച് ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക...
ഫുഡ് ട്രക്കുകൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കുന്നതിന് മസ്‌കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു
മസ്‌കത്ത്: ഫുഡ് ട്രക്കുകൾക്ക് പാർക്കിംഗ് സ്ഥലം അനുവദിക്കുന്നതിന് മസ്‌കത്ത് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചു. "സുസ്ഥിരവും സമൃദ്ധവും ഊർജ്ജസ്വലവുമായ മസ്‌കറ്റ്" എന്ന അതിമോഹമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഫുഡ് ട്രക്കുകൾക്ക് പാർക്കിംഗ് സ്ഥലങ്ങൾ അനുവദിക്കുന്നത്. ഗവർണറേറ്റിന്റെ...
ഏഷ്യാ കപ്പ് സൗഹൃദ മത്സരത്തിൽ ഒമാൻ യുഎഇയെ പരാജയപ്പെടുത്തി
ദുബായ് : അബുദാബിയിൽ നടന്ന എഎഫ്‌സി ഏഷ്യാ കപ്പ് സൗഹൃദ മത്സരത്തിൽ യുഎഇയെ ഒമാൻ പരാജയപ്പെടുത്തി. 1-0 എന്ന സ്കോറിനാണ് ഒമാൻ യുഎഇയെ പരാജയപ്പെടുത്തിയത്.
ഒമാനിൽ ഡിസ്കൗണ്ടുകൾക്കും പ്രമോഷണൽ ഓഫറുകൾക്കും ദേശീയ ക്യാമ്പയിൻ
മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക് രാജ്യത്ത് അധികാരത്തിലെത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കിഴിവുകൾക്കും പ്രൊമോഷണൽ ഇൻസെന്റീവുകൾക്കുമായി ഒരു കാമ്പയിൻ പ്രഖ്യാപിച്ചു.
കിഴിവുകൾക്കും പ്രമോഷനുകൾക്കുമായി രാജ്യവ്യാപകമായി നടത്തുന്ന കാമ്പെയ്‌നിൽ...
സാഹസിക ചിത്രം ‘രാസ്ത’യുടെ പ്രയാണം തുടരുന്നു: ഒമാനിലെ തീയറ്ററുകളിൽ തിരക്ക്
റൂബ് അൽ ഖാലി മരുഭൂമിയിലെ സാഹസിക കഥ പറയുന്ന "രാസ്ത" സിനിമയുടെ പ്രദർശനം മികച്ച നിലയിൽ തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ മരുഭൂമികളിൽ ഒന്നായ ഒമാൻ - സൗദി അതിർത്തിയിൽ പരന്ന് കിടക്കുന്ന...
മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും ഏറ്റവും കൃത്യനിഷ്ഠയുള്ള എയർലൈനായി ഒമാൻ എയർ
മസ്‌കറ്റ്: മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയർലൈനായി ഒമാൻ എയറിനെ തിരഞ്ഞെടുത്തു. ലോകമെമ്പാടുമുള്ള ഡാറ്റാ അനാലിസിസ് കമ്പനിയായ "സെറിം" 2023-ൽ നടത്തിയ ഓൺ-ടൈം പെർഫോമൻസ് റിവ്യൂയിലാണ് ഒമാൻ എയറിനെ കൃത്യനിഷ്ഠ...
യൂറോപ്പിലേക്കുള്ള സർവീസ് കുറയ്ക്കാനൊരുങ്ങി ഒമാൻ എയർ
സൂറിക്: ഏപ്രിലിൽ ആരംഭിക്കുന്ന സമ്മർ ഷെഡ്യുളിൽ ഒമാൻ എയർ യൂറോപ്പിലേക്കുള്ള സർവീസുകൾ വെട്ടികുറയ്ക്കുന്നതായി ഏവിയേഷൻ ഡിറെക്ട് റിപ്പോർട്ട് ചെയ്‌തു. സൂറിക്കിലേക്കുള്ള സർവീസ്, മാർച്ച് അവസാനത്തോടെ ഒമാൻ എയർ അവസാനിപ്പിക്കുകയാണെന്ന് ഏവിയേഷൻ ന്യുസ് പോർട്ടലിൽ...
വിമാനാപകടത്തിൽ ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും 2 മക്കളും മരിച്ചു
ലോസ് ആഞ്ജലീസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്‌ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിലേയ്ക്ക് പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിന്റെ പെെലറ്റ് റോബർട്ട്...
ഒമാന്റെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച മുതൽ നാല് ദിവസം വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
“മുസന്ദം ഗവർണറേറ്റ്, ഒമാൻ കടലിന്റെ തീരങ്ങൾ, ഹജർ പർവതനിരകളുടെ ചില...










